യു.ജി.സി. നെറ്റ് (july 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : യു.ജി.സി. നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.സിയുടെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.
പരീക്ഷാര്‍ഥികള്‍ക്ക് അപ്ലിക്കേഷന്‍ നമ്പറും റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കാം.
ചരിത്രത്തിലാദ്യമായാണ് പരീക്ഷ നടന്ന അതേ മാസം തന്നെ നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. ജൂലൈ 8 ന് നടന്ന പരീക്ഷ 11.84 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് എഴുതിയത്.